കോതമംഗലം : (piravomnews.in) കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമണിക്കാണ് പരിക്കേറ്റത്.

കുഞ്ചിപ്പാറയിൽനിന്ന് കല്ലേലിമേടിലേക്ക് റേഷൻ വാങ്ങി തിരിച്ചുവരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്തുവച്ചാണ് കാട്ടാനക്കൂട്ടത്തിനു മുമ്പിൽപ്പെട്ടത്. ഗോപിയുടെ നേരെ തിരിഞ്ഞ ആന തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു.
വലതുകൈക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കോതമംഗലം താലൂക്കാശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം കൂടുതൽ പരിശോധനകൾക്കായി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
One injured in another wild elephant attack in Kuttampuzha
