കൊച്ചി : (piravomnews.in) അതിഥിത്തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കി സഞ്ചരിക്കുന്ന ചികിത്സാസംവിധാനം ബന്ധു ക്ലിനിക്കിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം.

അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന140 ആഗോള സ്ഥാപനങ്ങളിലൊന്നായി ബന്ധു ക്ലിനിക്കിനെയും തെരഞ്ഞെടുത്തു.
ഇന്ത്യയിൽനിന്ന് രണ്ടു ക്ലിനിക്കുകൾക്കുമാത്രമാണ് ഈ നേട്ടം.ജില്ലാ ഭരണകേന്ദ്രത്തിന്റെ ‘അതിഥി ദേവോ ഭവ’ പദ്ധതിയുടെ ഭാഗമായി അതിഥിത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷയും സഹായവും ഒരുക്കുന്ന പദ്ധതിക്ക് 2018ൽ തുടക്കമിട്ടിരുന്നു. ആരോഗ്യം, തൊഴിൽ, പൊലീസ്, കോടതി, സാമൂഹ്യനീതി തുടങ്ങി എല്ലാ മേഖലയിലും സഹായം ഒരുക്കുന്നതാണ് പദ്ധതി.
WHO approves 'Bandhu Clinic' for guest workers
