കളമശേരി : (piravomnews.in) പാചകവാതക സിലിണ്ടറുകളുമായി പോയ മിനിലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ടിഒജി പാസ് റോഡിനുസമീപം മദർ തെരേസ റോഡിൽ വ്യാഴം പകൽ 2.30 ഓടെയാണ് അപകടം. ആർക്കും പരിക്കില്ല.

കളമശേരിയിലെ ഗ്യാസ് ഏജൻസിയിൽനിന്ന് പാചകവാതക വിതരണം ചെയ്യുന്നതിനിടെ ഇറക്കത്തുവച്ച് സമീപത്തെ വീടിന്റെ മതിൽ തകർത്ത് അടുക്കളഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. കൊൽക്കത്ത സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അപകടസമയത്ത് ഒരാൾ മാത്രമാണുണ്ടായിരുന്നത്.
A mini-lorry carrying cooking gas cylinders crashed into a house.
