---
title: "വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു "
english_title: "A young man drowned after getting his foot stuck in a root while bathing in the river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/288904/a-young-man-drowned-after-getting-his-foot-stuck-in-a-root-while-bathing-in-the-river"
published_at: "2025-05-09T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681d55a045397_swim.jpg"
keywords: []
---

# വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു 

> **Lead Summary:** മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. നിലമ്പൂർ ഏനാന്തി പുത്തൻ പുരയിൽ ജയേഷ് എന്ന 34 കാരനാണ് മരിച്ചത്.

## Article Content

മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. നിലമ്പൂർ ഏനാന്തി പുത്തൻ പുരയിൽ ജയേഷ് എന്ന 34 കാരനാണ് മരിച്ചത്.

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ നാട്ടുകാർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/288904/a-young-man-drowned-after-getting-his-foot-stuck-in-a-root-while-bathing-in-the-river)