യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 6, 2025 09:16 PM | By Amaya M K

കുമ്പള: (piravomnews.in) കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബസ് സ്റ്റാൻഡിന് താഴെ കാസറകോട് റോഡിൽ സന്തോഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് കട നടത്തുന്ന സന്തോഷ് എന്ന സന്തു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബസ്റ്റാൻഡിന് പിറകിലുള്ള അരിമല കോംപ്ലക്സിന് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുമ്പള പെറുവാഡിലെ കൃഷ്ണൻ- പ്രേമാവതി ദമ്പതികളുടെ മകനാണ് സന്തോഷ്. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എക്സിക്യൂട്ടീവ് മെമ്പറാണ്. അരിമല കോംപ്ലക്സിലെ താഴത്തെ നിലയിലുള്ള കച്ചവട സ്ഥാപനങ്ങളുടെ ഗോഡൗണാണ് മുകളിലുള്ളത്.

താഴത്തെ നിലയിൽ നിന്നും കൊണ്ടുപോയ വീപയുടെ മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടതാണെന്ന് പൊലീസ് സംശയിക്കുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസാധാരണ മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: അനുജ. സഹോദരങ്ങൾ: മമത, ലത, രത്ന. രണ്ട് മക്കളുണ്ട്.

Young businessman found hanging from building roof

Next TV

Related Stories
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 12 കാരന് ദാരുണാന്ത്യം

May 6, 2025 12:06 PM

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 12 കാരന് ദാരുണാന്ത്യം

നാല് പേരും ഒഴുക്കിൽ പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന്...

Read More >>
രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

May 6, 2025 11:44 AM

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

പിന്നീട് ഉദുമൽപ്പെട്ടയിലെ ആശുപത്രിയിൽ എത്തിച്ച് ഏതാനും മിനിട്ടുകൾക്കകം രാജൻ മരിച്ചു. തടസ്സമില്ലാതെ ആംബുലൻസ് ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിൽ...

Read More >>
ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

May 5, 2025 10:43 AM

ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വളരെക്കാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിസയിലായിരുന്നെന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു

May 3, 2025 01:19 PM

അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു

വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച്...

Read More >>
അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 2, 2025 06:49 AM

അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്. അമ്മൂമ്മ ഷിജിക്കും അപകടത്തില്‍...

Read More >>
റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി

May 2, 2025 06:43 AM

റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി

നീല ജീൻസും വെള്ളയും നീലയും കലർന്ന ടോപ്പുമാണ്...

Read More >>
Top Stories

News Roundup