കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളി ഇടപ്പള്ളി സ്വദേശിനി നിഷക്കാണ് പരിക്കേറ്റത്. നിഷയുടെ കാലിനും നട്ടെല്ലിനും പരിക്കേറ്റു. കഴിഞ്ഞ ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇടിച്ച വാഹനത്തിലെ ഡ്രൈവർ കടന്നു കളഞ്ഞു. അതേ സമയം സംഭവത്തിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വാഹനമോടിച്ചയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിട്ടയച്ചു എന്നും നഷ്ടപരിഹാരമടക്കം ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും നിഷയുടെ ഭർത്താവ് മാരിയപ്പൻ ആരോപിച്ചു.
CCTV footage of an accident in Kochi where a speeding car hit a cleaner and injured him.