പിറവം....അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് പ്രതിഷേധ ധർണ്ണ നടത്തി.
പിറവത്ത് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി പിറവം മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പിറവം മുൻസിപ്പൽ പ്രസിഡന്റ് സാബു ആലക്കൻ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രതീഷ് ടി, ബിജിമോൻ ചേലക്കൽ,സെക്രട്ടറി ശശി മാധവൻ, മുൻസിപ്പൽ ജനറൽ സെക്രട്ടറി വിനോദ് മഹാദേവൻ,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ഷീജാ പരമേശ്വരൻ,ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ എം സുരേഷ്, ജനറൽ സെക്രട്ടറി ടി കെ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
Revoke electricity rate hike; BJP staged dharna