---
title: " #Congress | വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി."
english_title: "Vaikom Town Mandal Congress Committee led a protest march to Vaikom Vidyesh Bhavan against the increase in electricity charges."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/254610/vaikom-town-mandal-congress-committee-led-a-protest-march-to-vaikom-vidyesh-bhavan-against-the-increase-in-electricity-charges"
published_at: "2024-12-07T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67542ab6598db_thrrrr.jpg"
keywords: []
---

#  #Congress | വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

> **Lead Summary:** വൈക്കം : അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനു ശേഷം വൈദ്യുതി ഭവനു മുമ്പിൽ നടന്ന പ്രതിഷേധയോഗം കെ പി സി സി അംഗം മോഹൻ ഡി ബാബു ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സോണി സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു,ജയ് ജോൺ പേരയിൽ, ഇടവട്ടം ജയകുമാർ, കെ.സുരേഷ് കുമാർ, എ.ഷാനവാസ് എന്നിവർ പ്രസംഗിച്ചു. ബി. ചന്ദ്രശേഖരൻ, സന്തോഷ് ചക്കനാടൻ, പി.ഡി.പ്രസാദ്, കെ.എം. രാജപ്പൻ, മോഹനൻ നായർ, ശ്രീകാന്ത് വാസു എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

## Article Content

വൈക്കം : അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനു ശേഷം വൈദ്യുതി ഭവനു മുമ്പിൽ നടന്ന പ്രതിഷേധയോഗം കെ പി സി സി അംഗം മോഹൻ ഡി ബാബു ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സോണി സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു,ജയ് ജോൺ പേരയിൽ, ഇടവട്ടം ജയകുമാർ, കെ.സുരേഷ് കുമാർ, എ.ഷാനവാസ് എന്നിവർ പ്രസംഗിച്ചു. ബി. ചന്ദ്രശേഖരൻ, സന്തോഷ് ചക്കനാടൻ, പി.ഡി.പ്രസാദ്, കെ.എം. രാജപ്പൻ, മോഹനൻ നായർ, ശ്രീകാന്ത് വാസു എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/254610/vaikom-town-mandal-congress-committee-led-a-protest-march-to-vaikom-vidyesh-bhavan-against-the-increase-in-electricity-charges)