പിറവം : (piravomnews.in)എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകന്റെ പീഡനം; പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവജ പ്രതിക്ഷേധം സംഘടിപ്പിക്കും. മുൻ കൗൺസിലറായ അദ്ധ്യാപകൻ വീട്ടിൽ കൊണ്ട് ചെന്നാക്കാം എന്ന് പറഞ്ഞ് തന്റെ കാറിൽ പെൺകുട്ടിയെ കയറ്റി ലൈഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. അതേ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പരാതി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അദ്ധ്യാപകൻ കാറിൽ കയറ്റി മോശമായി പെരുമാറിയെന്ന് കൂട്ടുക്കാരിയോട് പറഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികൾ അറിഞ്ഞത്തോടെ അദ്ധ്യാപകന്റെ വാഹനം ഇവർ ആക്രമിക്കുകയും, സ്കൂളിലെ കൗൺസിലിങ്ങിൽ നടത്തി നീയമ നടപടി എടുക്കുവാനും ആവശ്യപ്പെട്ടത്തോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്ത്തിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇരയെ സ്വാധീനിക്കാനും ശ്രമമുണ്ടായതായി ആരോപണം ഉയർന്നിരുന്നു.പ്രതിയ്ക്ക് പ്രതിപക്ഷ എം എൽ എയും , ഉദ്യോഗസ്ഥരായിട്ടുള്ള സ്വാധീനവും കേസ് മെല്ലെ പോകുവാൻ കാരണമാക്കുന്നതായി ഡിവൈഎഫ് ഐ ഭാരവാഹിക്കൾ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചു മണിയ്ക് പിറവം ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തുവാണ് ഇടത് പക്ഷ മുന്നണി യുവജന സംഖ്യം തീരുമാനിച്ചിട്ടുള്ളത് എന്ന് കൺവീനർ അമൽ ആർ കെ , അന്തു വേണു ഗോപാൽ എന്നിവർ പറഞ്ഞു. നേരത്തെ ഇയാളുടെ വസതിയിലേയ്ക്ക് നടത്താൻ ഉദ്ദേശിച്ചിരുന്ന മാർച്ച് സംഘർഷ സാധ്യത കണക്കിലെടുത്താണ് പ്രതിഷേധ പ്രകടനം ആക്കിയത്
Arrest former councilor in POCSO case; Youth protest this evening.