ആലുവ : (piravomnews.in) ആലുവ ടാസ്, കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് എന്നിവചേർന്ന് ‘കല, സാമൂഹികമാറ്റത്തിന്’ എന്ന സന്ദേശവുമായി മുല്ലപ്പെരിയാർ നൃത്താവിഷ്കാരം നടത്തി.
വയനാട് ദുരന്തം, സുർക്കി നിർമിത തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർച്ച, ഗുജറാത്തിലെ മാച്ചു അണക്കെട്ട് ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് നൃത്തം ചിട്ടപ്പെടുത്തിത്.
ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിലെ രഹന നന്ദകുമാറിന്റെ നേതൃത്വത്തിൽ അനുപമ അനിൽകുമാർ, ശിശിര ഷണ്മുഖൻ, അഖില ശിവൻ, ജി ദേവപ്രിയ, ആർദ്ര പ്രസാദ്, തേജ പ്രഭാത്, അതുല്യ വിജയൻ, എസ് ശരണ്യ എന്നിവരാണ് രംഗത്ത് അവതരിപ്പിച്ചത്.
At the #Mullaperiyar" #arena