- കവിത.... ഇത്ഥം അലിഖിതം
- ആകാശക്കോട്ടയിൽ വർണ്ണങ്ങൾ
- വിതറുമീ
- അനഘമനോഹരി നൃത്തമാടാൻ
- തുടങ്ങി
- ആരെയോ തേടുമൊരു തേങ്ങലാം
- ഗീതകം
- അംബരമാകവേയലയൊടുങ്ങാതൊഴുകുന്നു
- രോഹിണിയകന്നൊഴുകുന്നതാൽ
- തഥാ
- മൂകരാഗങ്ങളിൻ തന്ത്രികൾ
- മീട്ടുമെൻ
- മണിവീണക്കമ്പികൾ
- പൊട്ടിയടർന്നെ-
- നേകാന്തവാസമാം
- ഇണയിലൊതുങ്ങവേ
- എങ്ങോ
- പതിഞ്ഞൊരാപ്പാട്ടിന്റെയീരടി
- കാതങ്ങൾക്കപ്പുറമൊരു
- മരീചികയായി
- മാലതിയൊഴിഞ്ഞൊരീയനസൂയാ
- സുതൻ
- മാലൊഴിഞ്ഞീടുവാനീണങ്ങൾ തേടുന്നു
- കാഴ്ചയിലെങ്ങുമേയെത്തിടാനാവാതെ
- കാതരസംഗീതം ഏഴുവർണ്ണങ്ങളിൽ
- ചാലിച്ചുചേർത്തൊരീയിന്ദ്രചാപത്തിനെ
- ചാന്ദ്രകണംപോലുമെപ്പൊഴും തിരയുന്നു
- ഉള്ളിലൊളിക്കുന്ന
- പ്രണയസംഗീതത്തെ
- അവളിലായ് കാണും നിമിഷം
- മനോഹരം അവനോടു
- ചേരുവാനാകാതെയവളോ
- അകതാരിലാകെയായോർത്തുപാടുന്നു
- അർക്കന്റെ പുത്രിയോ
- മാരീസുതയോ
- അവൾ
- ആരുമായിടിലുമവനാത്മസഖി
- തോഴിമാർ നാലേഴു
- കൂടെയുണ്ടെങ്കിലും
- തോതറിഞ്ഞീടുവാനീ
- വർണ്ണരാജിയോ
- നിമിഷാർദ്ധത്തിൽ മാഞ്ഞീടുമീ
- സുന്ദരി
- നിതാന്തസുന്ദരമോഹനമീ
- നിതലത്തിൽ
- നഷ്ടപ്പെടുമ്പോഴുമിഷ്ടപ്പെടുവാനീവിധി
- നിണ്യമതെങ്കിലും നിത്യവും കാക്കുന്നു
- ഇതുവരെയിമകളിലെത്താത്ത ചന്ദ്രനും
- അതുവരെ പ്രണയമായി
- നിറയുവാനവളും
- അംബരം കണ്ടൊരീയാത്മാർത്ഥ
- പ്രണയമേ
- നിങ്ങളാമിരുഹൃദയങ്ങളുമൊന്നായിമാറുമോ
രചന അനിഴൻ
poem etham alihitham