Jun 28, 2024 01:42 PM

കൊച്ചി: (piravomnews.in) ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണം.അങ്കമാലി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.

രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമ ചിത്രീകരണം നടന്നുവെന്നും രജിസ്‌ട്രേഷൻ കൗണ്ടർ താത്കാലികമായി അടച്ചു എന്നും പരാതിയുണ്ട്.

ഫഹദ് ഫാസിൽ നിർമിക്കുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് അത്യാഹിത വിഭാഗത്തിൽ രാത്രി നടന്നത്. സജിൻ ഗോപു, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

ആരാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് മെഡിക്കൽ സൂപ്രണ്ട് വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.


#Complaint #about #movie #shooting in #emergency #department of #Angamaly #taluk #hospital

Next TV

Top Stories