കവിത..... സിദ്ധാർത്ഥൻ. ഒന്നിച്ചുറങ്ങിയോരൊന്നിച്ചുണ്ടവർ നഗ്നനാക്കി നടുമുറ്റത്തിരുത്തി. ദാക്ഷിണ്യമില്ലാതെ മത്സരബുദ്ധിയാൽ ദേഹമാസകലം പാടുകൾ തീർക്കവേ.. ഒരിറ്റുദാഹജലം നാവിലിറ്റിക്കുവാനൊരല്പം കരുണയോ ദയയോ കാണിക്കുവാൻ. മിഴികളിൽ നോക്കിയൊന്ന് സാന്ത്വനിപ്പിക്കുവാൻ ഒരാത്മമിത്രവും വന്നതില്ല. പൊങ്കാലനേദിക്കാൻ വഴിക്കണ്ണുമായ് കാത്തിരുന്നൊരമ്മതൻ നൊമ്പരം. ശവംതീനികൾ മറന്നുപോയോ? സഹപാഠിയോടൊപ്പം നൃത്തംചെയ്തതോ ? നീതിക്കുവേണ്ടി ശബ്ദിച്ചതോ?. എന്താണേതാണവൻ ചെയ്തകുറ്റം?.. ആൾക്കൂട്ടമർദ്ദനം ആൾക്കൂട്ടക്കുരുതികൾ കാട്ടാളന്മാരുടെ കാളിയമർദ്ദനം. ക്യാമ്പസ്സുരാഷ്ട്രീയമഴിഞ്ഞാടുന്നൊരു കലാലയമെന്തിന് നമുക്കിവിടെ ? നാളെയുടെ വാഗ്ദാനങ്ങളാകേണ്ടവർ മാതാപിതാക്കളെ സംരക്ഷിക്കേണ്ടവർ. നാടിനും വീടിനും കാവലാകേണ്ടവർ കലികാലമല്ലാതെന്തു ചൊല്ലാൻ.. കാട്ടാളനീതി നടപ്പിലാക്കുന്നവർക്ക- മ്മയില്ലേ സഹോദരങ്ങളില്ലേ? പട്ടിണിക്കിട്ടും മർദ്ദിച്ചും കൊന്നവർക്കൊന്നും ഹൃദയമില്ലേ? മനസ്സാക്ഷിയില്ലേ? ആത്മാർത്ഥമിത്രത്തിൻ ജീവൻ രക്ഷിച്ചിടാൻ ജീവന്‍ ത്യജിക്കുവാനാരുമില്ലേ?? ആരാണിതിനെല്ലാമുത്തരം നൽകുക? കലികാലമല്ലാതെന്തുചൊല്ലാൻ!!! രചന....മേരിക്കുട്ടി വയനാട്
Poem - Sidharthan