---
title: "#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും"
english_title: "#Sexual #harassment #against eight-year-olds; The 30-year-old will face severe #punishment and #fine"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216198/sexual-harassment-against-eight-year-olds-the-30-year-old-will-face-severe-punishment-and-fine"
published_at: "2024-06-30T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668105268ad63_imprisonment.jpg"
keywords: []
---

# #imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

> **Lead Summary:** നി​ല​മ്പൂ​ർ: എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ 30കാ​ര​ന് 55 വ​ർ​ഷം ക​ഠി​ന​ത​ട​വും 85,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

## Article Content

നി​ല​മ്പൂ​ർ: എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ 30കാ​ര​ന് 55 വ​ർ​ഷം ക​ഠി​ന​ത​ട​വും 85,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

എ​ട​ക്ക​ര ഉ​ണി​ച്ച​ന്തം പു​തു​വാ​ൻ​ചോ​ല ജി​ൻ​ഷാ​ദി​നെ​തി​രെ നി​ല​മ്പൂ​ര്‍ അ​തി​വേ​ഗ പ്ര​ത‍്യേ​ക പോ​ക്സോ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ന​വം​ബ​ർ ഒ​ന്നി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു പോ​യി പ്ര​കൃ​തി​വി​രു​​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ആ​വ​ര്‍ത്തി​ച്ച് ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​യും ക​ണ്ടെ​ത്ത​ലും. ജ​യി​ലി​ല്‍ കി​ട​ന്ന കാ​ലം ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കും.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 21 മാ​സം സാ​ധാ​ര​ണ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ച്ചാ​ൽ സം​ഖ‍്യ അ​തി​ജീ​വ​ന് ന​ൽ​ക​ണം.​ പ്ര​തി​യെ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216198/sexual-harassment-against-eight-year-olds-the-30-year-old-will-face-severe-punishment-and-fine)