കഥ.... ഇരുട്ടുമുറി
ഗ്ലോറിക്ക് ഭർത്താവും ആറുവയസ്സുള്ളൊരുമകനുംഉണ്ട്. ഭർത്താവിന് അത്രയൊന്നും വരുമാനമുള്ള ജോലിയൊന്നുമല്ല ഉള്ളത്. ഒരു വിധത്തിൽ കുടുംബ ജീവിതത്തിൻ്റെ രണ്ടറ്റവുംമുട്ടിച്ചു പോകുന്നുവെന്നു മാത്രം. അതു കൊണ്ടുതന്നെ ചെറിയ ഒരുവീട് വാടകക്കെടുത്ത് അവിടെയാണ് താമസം. ഒരു ചെറിയഹാളും, ഒരു ബെഡ്റൂമും അടുക്കളയും സ്റ്റോർ റൂമും ടോയ്ലറ്റും അത്രയേയുള്ളൂ സൗകര്യം. ഗ്ലോറിക്ക് ഒരു കാമുകനുണ്ട്. ഭർത്താവ് ജോലിക്കും മകൻ സ്കൂളിലും പോകുന്നസമയം നോക്കി കാമുകൻ ഫ്ലാറ്റിൽ വരും. അപൂർവ്വം ചിലപ്പോൾ മകനുള്ളപ്പോഴും കാമുകൻ വരാറുണ്ട്. അങ്ങിനെ വരുമ്പോൾ ഗ്ലോറി മകനെ സ്റ്റോറൂമിലാക്കി വാതിലടക്കും. അതാകട്ടെ ലൈറ്റില്ലാത്ത ഇരുട്ടുമുറിയും. അങ്ങിനെയുള്ളൊരുദിവസം അവൾ കാമുകനുമായി സല്ലപിച്ചിരിക്കുമ്പോൾ ആരോ വാതിലിൽമുട്ടി. ഉടനെയവൾ കാമുകനെ മകനിരിക്കുന്നമുറിയിൽ കയറ്റി വാതിലടച്ചു. ആസമയത്ത് പയ്യൻ ചോദിച്ചു "നല്ല ഇരുട്ട് അല്ലേ? കാമുകൻ " അതെ'' പയ്യൻസ് " അങ്കിളിന് ക്രിക്കറ്റ് ഇഷ്ടമാണല്ലേ? " " ഇഷ്ടമാണ് മോനേ" "എൻ്റെ ബാറ്റ് ഞാൻ വിലക്കുതരാം. മുവ്വായിരം രൂപയാ വില." "വേണ്ട മോനേ. അങ്കിളിന് ബാറ്റൊന്നും വേണ്ട." "വേണ്ടെങ്കിൽ വേണ്ട. അങ്കിൾ വന്നിരുന്നവിവരം ഞാൻ അച്ഛൻ വരുമ്പോൾ ....." അവൻ വാചകം മുഴുമിപ്പിക്കുന്നതിനു മുമ്പേ അയാൾ അവൻ്റെവായ പൊത്തിപ്പിടിച്ചു. "ശരി ഞാൻ ബാറ്റു വാങ്ങിക്കോളാം" എന്നുംപറഞ്ഞ് പോക്കറ്റിൽ നിന്നും പറഞ്ഞതുക എടുത്തു കൊടുത്തു, ചെക്കൻ്റെ ബാറ്റ് വാങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇതേ സന്ദർഭം വീണ്ടുമുണ്ടായി. രണ്ടു പേരും ഇരുട്ടുള്ള മുറിയിൽ . പയ്യൻസ് പഴയ ഡയലോഗ് പുറത്തെടുത്തു. "ഇവിടെ നല്ല ഇരുട്ടാണല്ലേ?" അന്ന് പയ്യൻസ് ക്രിക്കറ്റ് ബാൾ ആയിരം രൂപക്ക് അടിച്ചേൽപ്പിച്ചു. അടുത്തഞായറാഴ്ച അച്ഛൻ വീട്ടിലുണ്ടായിരുന്നു. "മോനെ ബാറ്റും ബോളും കൊണ്ടുവാ. നമുക്കൽപ്പം ക്രിക്കറ്റ് കളിക്കാം." "അച്ഛാ ബാറ്റുംബോളും ഞാൻ നാലായിരം രൂപക്ക് വിറ്റു. " അച്ഛൻ "മോനേ നീ ചെയ്തത് തെറ്റായിപ്പോയി. പഴകി വലിച്ചെറിയാറായ ബാറ്റുംബോളും കൊടുത്ത് ഏതോഒരു പാവത്താനെയാണ് നീപറ്റിച്ചത്. വാ, നമുക്ക് പള്ളിയിൽപോയി ചെയ്തതെറ്റിന് കുമ്പസാരിക്കാം." കുമ്പസാരിക്കാൻ എത്തിയപ്പോൾ പയ്യനെ ഒരുമുറിയിൽ കൊണ്ടുപോയി. അപ്പോൾ വൈദ്യുതി നിലച്ചു. . റൂമിൽ ഇരട്ടുപരന്നു. കുമ്പസാരക്കൂടിൻ്റെ അപ്പുറത്ത് ആളെത്തിയപ്പോൾ പയ്യൻസ് പറഞ്ഞു "ഇവിടെ നല്ല ഇരുട്ടാണല്ലേ ?" ഉടനെ മറുപുറത്തു നിന്നും ഒരു ചോദ്യം "ഇവിടെ നീ എന്താടോ വിൽക്കാൻ കൊണ്ടു വന്നിരിക്കുന്നത്?"
രചന....ഗോവർദ്ധനൻ പൊറ്റെക്കാട്
Story iruttumury