---
title: "#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു "
english_title: "A #housewife #died after being #bitten by a #snake while #taking #eggs from the #chicken #coop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216309/a-housewife-died-after-being-bitten-by-a-snake-while-taking-eggs-from-the-chicken-coop"
published_at: "2024-06-30T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681730c0ed9f_sbake.jpg"
keywords: []
---

# #snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു 

> **Lead Summary:** അടിമാലി: പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പനിച്ചിക്കുഴി വലിയകണ്ടത്തിൽ ബാബുവിൻറെ ഭാര്യ ശോഭനയാണ് മരിച്ചത്.

## Article Content

അടിമാലി: പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പനിച്ചിക്കുഴി വലിയകണ്ടത്തിൽ ബാബുവിൻറെ ഭാര്യ ശോഭനയാണ് മരിച്ചത്.

വീട്ടിലെ കോഴിക്കൂട്ടിൽനിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിയേറ്റതാണെന്നാണ് നിഗമനം. തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ വിളിച്ചുവിവരം പറയുകയായിരുന്നു.

ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈയ്യിൽ പാമ്പുകടിയേറ്റ മുറിപ്പാടുണ്ട്.

പന്നിയാർകൂട്ടി മുല്ലക്കുന്നേൽ കുടുംബാംഗമാണ് ശോഭന. മക്കൾ: ശരത്ത് ബാബു, ദേവജിത്ത്. മരുമകൾ: സാന്ദ്ര. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216309/a-housewife-died-after-being-bitten-by-a-snake-while-taking-eggs-from-the-chicken-coop)