---
title: "#vypin | നാലുകണ്ടം പാടശേഖരത്തിൽ  പൊക്കാളിക്കൃഷി തുടങ്ങി"
english_title: "#Pokkali #farming has started in #Nalukandam #Padasekara"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216209/pokkali-farming-has-started-in-nalukandam-padasekara"
published_at: "2024-06-30T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66810a7d66083_vypin.jpg"
keywords: []
---

# #vypin | നാലുകണ്ടം പാടശേഖരത്തിൽ  പൊക്കാളിക്കൃഷി തുടങ്ങി

> **Lead Summary:** **വൈപ്പിൻ : ** കുഴുപ്പിള്ളി നാലുകണ്ടം പാടശേഖരത്തിൽ തുടങ്ങിയ പൊക്കാളിക്കൃഷിക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ആദ്യ വിത്തിട്ടു.

## Article Content

**വൈപ്പിൻ : ** കുഴുപ്പിള്ളി നാലുകണ്ടം പാടശേഖരത്തിൽ തുടങ്ങിയ പൊക്കാളിക്കൃഷിക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ആദ്യ വിത്തിട്ടു.

പഞ്ചായത്തും പ്ലാൻ അറ്റ് എർത്തും ചേർന്ന് നടത്തുന്ന പൊക്കാളി പുനരുജ്ജീവനത്തി​ന്റെ ഭാഗമായാണ് കൃഷിയാരംഭിച്ചത്. കുഴുപ്പിള്ളി പഞ്ചായത്തിൽ പൊക്കാളി കർഷകകൂട്ടായ്മ രൂപീകരിച്ച് അടുത്തവർഷത്തെ കൃഷിക്കുള്ള വിത്ത് ഉൽപ്പാദിപ്പിക്കാൻ വിത്ത് ബാങ്ക് എന്നനിലയ്ക്കാണ് ഇത്തവണ കൃഷിയിറക്കിയത്.

എറണാകുളം മഹാരാജാസ് കോളേജിലെ എൻസിസി കേഡറ്റുകളും കർഷകരും വാർഡ് മെമ്പറും കൃഷി ഓഫീസറും നിവാസികളും വിത്തെറിയലിൽ പങ്കെടുത്തു. എൻജിഒ ഗ്രൂപ്പായ പ്ലാൻ അറ്റ് എർത്ത് മാർക് ഫോർ വൈപ്പിൻ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് കൃഷിയിറക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ അധ്യക്ഷനായി. വാർഡ് അംഗം വിപിന അനീഷ്, കൃഷി ഓഫീസർ കെ ഷാജിന, പ്ലാൻ അറ്റ് എർത്ത് പ്രസിഡന്റ് മുജീബ് മുഹമ്മദ്, സെക്രട്ടറി സൂരജ് എബ്രഹാം, സിഇഒ ലിയാസ് കരീം, ഡയറക്ടർ അഗസ്റ്റിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216209/pokkali-farming-has-started-in-nalukandam-padasekara)