തൃപ്പൂണിത്തുറ : (piravomnews.in) തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ വേനൽമഴ സമയത്തുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് രണ്ടു പ്രദേശങ്ങളിലെ കലുങ്കുനിർമാണം ശനിയാഴ്ച ആരംഭിക്കും.

വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ആസ്ഥാനമന്ദിരത്തിനുമുന്നിൽ നഗരസഭാ ചെയർപേഴ്സൺ നേതൃത്വത്തിൽ കൗൺസിൽ അംഗങ്ങളും നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും നടത്തിയ സമരത്തെ തുടർന്നാണ് നടപടി തുടങ്ങിയത്.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് വെള്ളക്കെട്ട് പരിഹരിക്കാന്‍ രണ്ടു പ്രദേശങ്ങളിൽ കലുങ്ക് നിർമിക്കുന്നതിന് തീരുമാനിക്കുകയും നിർമാണപ്രവർത്തനം 22നുതന്നെ തുടങ്ങുമെന്നും മെട്രോ അധികൃതർ അറിയിച്ചത്.
സമരത്തിനും ചർച്ചയ്ക്കും വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ദീപ്തി സുമേഷ്, യു കെ പീതാംബരൻ, സി എ ബെന്നി, കൗൺസിലർമാരായ ആന്റണി ജോ വർഗീസ്, രാജി അനിൽ, കെ ടി അഖില്‍ദാസ്,
വി ജി രാജലക്ഷ്മി, ശ്രീജ മനോജ്, പി സി വർഗീസ്, കെ പി ദേവദാസ്, പി എസ് കിരൺകുമാർ, റോജ രാജീവ്, സബിത ജയൻ, സൗമ്യ മജേഷ്, ഇ ടി സുബ്രഹ്മണ്യൻ, രാകേഷ് പൈ, പോളി വർഗീസ്, അബ്ദുൽ ഗഫൂർ എന്നിവരും നേതൃത്വം നൽകി.
The #struggle was #successful; #Construction of the #culvert will begin #today
