#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം
Apr 17, 2024 06:09 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) പെരുമ്പാവൂരിനെ കഴിഞ്ഞ അഞ്ചുവർഷം മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം.

സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രതിഷേധച്ചൂട്‌ അറിയുകയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. കോൺഗ്രസ്‌ പ്രവർത്തകരും അനുഭാവികളുമാണ്‌ ഇതിൽ മുന്നിൽ നിൽക്കുന്നത്‌. സ്ഥാനാർഥിയുടെ ജന്മനാടായ വെങ്ങോല മേപ്രത്തുപടി ഉൾപ്പെടുന്നതാണ്‌ പെരുമ്പാവൂർ നിയോജക മണ്ഡലം.

വികസന പ്രവർത്തനങ്ങളോട്‌ മുഖംതിരിച്ചതാണ്‌ പ്രതിഷേധത്തിന്‌ കാരണം. പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്ക്, വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളിലെ വന്യമൃഗശല്യം, വെങ്ങോല, അശമന്നൂർ, മുടക്കുഴ, കൂവപ്പടി പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നം എന്നിവ പരിഹരിക്കാൻ എംപിയിൽനിന്ന്‌ നടപടികളുണ്ടായില്ലെന്ന്‌ നാട്ടുകാർ പറയുന്നു.

വെങ്ങോല കമ്യൂണിറ്റി ഹെൽത്ത് സെന്റർ, രായമംഗലം കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ വികസനത്തിന് ഫണ്ട്‌ നൽകിയില്ല.

കഴിഞ്ഞവർഷം താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ ബെന്നി ബെഹനാനെ അന്നത്തെ മുനിസിപ്പൽ ചെയർമാനായിരുന്ന കോൺഗ്രസ് നേതാവ് ടി എം സക്കീർ ഹുസൈൻ യോഗത്തിൽ പരസ്യമായി പരിഹസിച്ചത്‌ നാട്‌ മറന്നിട്ടില്ല.

താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെന്ററിനുവേണ്ടി ഭരണ -പ്രതിപക്ഷ അംഗങ്ങൾ പലതവണ സമീപിച്ചിട്ടും എംപി ഫണ്ട്‌ നൽകിയില്ല. ഔഷധി ജങ്ഷനിലെ തകർന്ന സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാൻ ഫണ്ട് ആവശ്യപ്പെട്ടങ്കിലും എംപി കനിഞ്ഞില്ല.

ഇന്നസെന്റ്‌ എംപി ഫണ്ട് അനുവദിച്ച വേങ്ങൂർ–- കളമ്പാടൻ തൊണ്ട്–- വെട്ടുവളവ് റോഡിന്റെ നിർമാണം തുടങ്ങിയത് അടുത്തദിവസമാണ്. നിർമാണം പൂർത്തിയാക്കാതെ കുറുപ്പംപടി–-കുറിച്ചിലക്കോട് റോഡ്‌ ഇലക്‌ഷൻ പ്രഖ്യാപനത്തിനുമുമ്പ് ഉദ്ഘാടനം നടത്തിയത് വിവാദത്തിലായി.

മരോട്ടിക്കടവ്–- - ത്രിവേണി -–- പറമ്പിപീടിക –-മേതല അംബേദ്കർ കനാൽ ബണ്ട് റോഡ്‌ നിർമാണം പൂർത്തിയാകാതെ കിടക്കുന്നു. റബർ പാർക്ക്–- - ആലിൻചുവട്–- - ടാങ്ക് സിറ്റി–- -മേപ്രത്തുപടി –-- മങ്കുഴി റോഡിന്റെ നിർമാണ അപാകംമൂലം ജനങ്ങൾ പ്രതിഷേധത്തിലാണ്.

എംപിയുടെ തറവാട്ടുവീടിനു മുന്നിലൂടെ പോകുന്ന മേപ്രത്തുപടിമുതൽ ടാങ്ക് സിറ്റിവരെ അഞ്ചുമീറ്റർ വീതിയിലുള്ള റോഡ് നാല് മീറ്ററാക്കി ചുരുക്കി ടാർ ചെയ്തു. ടാങ്ക്സിറ്റിമുതൽ റബർ പാർക്ക്‌വരെ പൊളിച്ചിട്ടിട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും പ്രതിഷേധത്തിലാണ്‌.

ഇന്നസെന്റ്‌ കൊണ്ടുവന്ന അതിരപ്പിള്ളി -കോടനാട് ടൂറിസം സർക്യൂട്ട് പദ്ധതി നിലയ്ക്കാൻ കാരണം ബെന്നി ബെഹനാന്റെ അനാസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

#Protest #against #BennyBehanan who #forgot #Perumbavoor is #strong

Next TV

Related Stories
#removed | തെരഞ്ഞെടുപ്പ് പ്രചാരണ
സാമഗ്രികൾ നീക്കംചെയ്തു

Apr 30, 2024 09:49 AM

#removed | തെരഞ്ഞെടുപ്പ് പ്രചാരണ
സാമഗ്രികൾ നീക്കംചെയ്തു

എഴുത്തുകളും പോസ്റ്ററുകളും നീക്കി എൽഡിഎഫ് പ്രവർത്തകർ മതിലുകൾ വൈറ്റ് വാഷ് ചെയ്തു. തൃക്കാക്കര വെസ്റ്റിലെ ഓലിയുഴിയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി സി പി...

Read More >>
#Palcoon | പാൽക്കൂൺ കൃഷിയിൽ നൂറുമേനി വിളയിച്ച്‌ നിർമല മോഹൻ

Apr 30, 2024 09:37 AM

#Palcoon | പാൽക്കൂൺ കൃഷിയിൽ നൂറുമേനി വിളയിച്ച്‌ നിർമല മോഹൻ

വാരപ്പെട്ടി പഞ്ചായത്ത് കൃഷി ഓഫീസർ സൗമ്യ സണ്ണി, വാർഡ് മെമ്പർ എം എസ് ബെന്നി എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം...

Read More >>
#arrested | ഒറ്റ രാത്രിയിൽ എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന പ്രതി പിടിയിൽ

Apr 30, 2024 09:32 AM

#arrested | ഒറ്റ രാത്രിയിൽ എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന പ്രതി പിടിയിൽ

ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം....

Read More >>
#water | വെള്ളമെത്തിക്കാനുള്ള ലീഡിങ് ചാൽ നിർമാണം തുടങ്ങി

Apr 30, 2024 09:20 AM

#water | വെള്ളമെത്തിക്കാനുള്ള ലീഡിങ് ചാൽ നിർമാണം തുടങ്ങി

നിര്‍മാണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന യോ​ഗത്തില്‍ പാടശേഖര സമിതി പ്രസിഡന്റ്‌ ആഗസ്തി കളപ്പുര...

Read More >>
#injured | ജീവകാരുണ്യ പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു

Apr 30, 2024 09:11 AM

#injured | ജീവകാരുണ്യ പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു

കാർ നിർത്തി ഇറങ്ങിയപ്പോൾ കണ്ണിലേക്ക്‌ കുരുമുളക് സ്പ്രേ അടിച്ചശേഷം ഹെൽമെറ്റ്‌ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നുവെന്ന് ഷാഹുൽ ഹമീദ്...

Read More >>
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
Top Stories