ഇലഞ്ഞി.... സ്വജന പക്ഷപാതം അവസാനിപ്പിക്കുക മുത്തോലപുരം സർവീസ് സഹകരണബാക്കിലേക്ക് മാർച്ച്.
നിലവാരം ഉള്ള വളം കർഷകർക്ക് എത്തിച്ചു നൽക്കുനത്തിലും, അനധികൃത നിയമനങ്ങൾ നടത്തുവാൻ ശ്രമിക്കുന്നുവെന്നും, അനർഹമായി തുടരുന്ന മെമ്പര്മാരെ ഒഴിവാക്കാത്തതും, അപേക്ഷിച്ച എല്ലാവരുടെയും അംഗത്വം അംഗീകരിക്കാത്തതും വളഞ്ഞ വഴിയിൽ ഭരണം നിലനിർത്താൻ വേണ്ടിയാണെന്നും ആരോപിച്ചായിരുന്നു എൽഡിഎഫ് സമരം.
മുത്തോലപുരം സർവീസ് സഹകരണ ബാങ്കിന്റെ ഇലഞ്ഞി ബ്രാഞ്ചിനു മുൻപിൽ മാർച്ചും ധർണ്ണയും സി പി ഐ (എം) കൂത്താട്ടുകുളം ഏരിയ കമ്മറ്റി സെക്രട്ടറി പി വി രതീഷ്, ഉത്ഘാടനം ചെയ്തു. ഇലഞ്ഞി ലോക്കൽ കമ്മറ്റി സെക്രട്ടറി വി ജെ പീറ്റർ, സി പി ഐ ലോക്കൽ സെക്രട്ടറി എം കെ വാസു, കേരള കൊണ്ഗ്രെസ്സ് സ്റ്റീറിങ് കമ്മറ്റിയംഗം ടോമി കെ തോമസ്, എൽ ജെ ഡി ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പി ജി,ജനാധിപത്യ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി വാട്ടപ്പള്ളി എന്നിവർ സംസാരിച്ചു
End nepotism March to Mutholapuram Service Co-operative Back