---
title: "#rapecase | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80-കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ"
english_title: "80-year-old #sentenced to 45 years #rigorous #imprisonment and Rs 60,000 fine for #molesting #minor #girl"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186527/80-year-old-sentenced-to-45-years-rigorous-imprisonment-and-rs-60000-fine-for-molesting-minor-girl"
published_at: "2024-02-22T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7506e00f2b_rape.jpg"
keywords: []
---

# #rapecase | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80-കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

> **Lead Summary:** **ഇടുക്കി: ** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80-കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. 

## Article Content

**ഇടുക്കി: ** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80-കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. 

തൊടുപുഴ ഇളംദേശം സ്വദേശിയെയാണ് 14-കാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ പ്രതി 18 മാസം കൂടി തടവ് അനുഭവിക്കണം. 2021-ലായിരുന്നു കേസിനാസ്പാദമായ സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. 

പിന്നാലെ അമ്മയും കുട്ടിയെ ഉപേക്ഷിച്ചുപോയി. ഇതോടെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. 

പ്രതിയായ 80-കാരന്‍ ഇവരുടെ വീടിനടുത്ത് കട നടത്തുന്നയാളായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇയാള്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186527/80-year-old-sentenced-to-45-years-rigorous-imprisonment-and-rs-60000-fine-for-molesting-minor-girl)