#arrested | കൊച്ചിയിലെ ബാറിന് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ മൂന്നു പേര്‍ പിടിയിൽ

#arrested | കൊച്ചിയിലെ ബാറിന് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ മൂന്നു പേര്‍ പിടിയിൽ
Feb 12, 2024 07:53 PM | By Amaya M K

കൊച്ചി: (piravomnews.in) കൊച്ചിയിലെ ബാറിന് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ മൂന്നു പേര്‍ പിടിയിൽ. ഷമീർ, ദിൽഷൻ, വിജയ് എന്നിവരാണ് അറസ്റ്റിലായത്.

വെടിവെയ്പ്പുമായി ബന്ധപ്പെട്ട് റെന്‍റ് എ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

തുടര്‍ന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണങ്ങൾ അരങ്ങേറിയത്. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്.

ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവർക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു വെടിവെപ്പ്. സിജിന്‍റെ വയറ്റിലും അഖിലിന്‍റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ കടന്നുകളഞ്ഞു.

കൈത്തോക്ക് കൊണ്ട് പരിക്കേല്‍പ്പിച്ചെന്നാണ് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുളളത്. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

#Three #people #arrested in the #shooting in #front of the #bar in #Kochi

Next TV

Related Stories
കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

Jul 13, 2025 08:24 PM

കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

പുറത്തെടുത്ത മൊബൈൽ ഡോക്ടർമാർ ജയിൽ അധികൃതർക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗർ പൊലീസിൽ പരാതി...

Read More >>
മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

Jul 13, 2025 08:14 PM

മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

പൂണയിലെ ആമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലി ആമിഡ് ഫോഴ്സ് ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം ലഭിച്ചു....

Read More >>
വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

Jul 12, 2025 02:34 PM

വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

Jul 12, 2025 01:56 PM

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്....

Read More >>
കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌  എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Jul 10, 2025 08:29 AM

കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌ എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ടേക്ക്‌ ഓഫ്‌ ലാൻഡിങ്‌ പരിശീലനത്തിനിടെയാണ്‌ വിമാനങ്ങൾ കൂട്ടിയിടിച്ചത്‌. ആശയവിനിമയത്തിലെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക...

Read More >>
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
Top Stories










News Roundup






//Truevisionall