ഇലഞ്ഞി.... ചക്ക വിളവെടുപ്പ് നടന്നു. ഇലഞ്ഞി ഇടത്തൊട്ടിയിൽ സന്തോഷ് സണ്ണിയുടെ പ്ലാവും തോട്ടത്തിലെ ചക്ക വിളവെടുപ്പ് സി പി ഐ (എം ) ഏരിയ കമ്മറ്റി സെക്രട്ടറി പി ബി രതീഷ് ഉത്ഘാടനം ചെയ്തു.
വ്യവസായിയും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ജോജി കണ്ണങ്കയത്തിന് ചക്ക നൽകികൊണ്ടാണ് ഉത്ഘാടനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ക്ലബ് ഇലഞ്ഞി യൂണിറ്റും, വൈ എം സി എ ഇലഞ്ഞി യൂണിറ്റും, കർഷകൻ സന്തോഷ് സണ്ണിയെ പൊന്നാടയണിയിക്കുകയും പതിനായിരത്തിയൊന്ന് രൂപ പരിതോഷികമായി നൽകുകയും ചെയ്തു.
വൈസ് മെൻസ് ക്ലബ് ഇലഞ്ഞി യൂണിറ്റ് പൊന്നാട അണിയിച്ചു, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഏൽസി ടോമി, ഡോജിൻ ജോൺ, ഗ്രാമ പഞ്ചായത്തംഗം സന്തോഷ് കോരപ്പിള്ള, കർഷക സംഘം ഇലഞ്ഞി സെക്രട്ടറി ഷാജി വെള്ളപ്ലാക്കിൽ, കേരളാ കൊണ്ഗ്രെസ്സ് സ്റ്റീറിങ് കമ്മറ്റിയംഗം ടോമി കെ തോമസ്, ജോയി കുളത്തിങ്കൽ,ടി പി മുരളീധരൻ, പീറ്റർ ജോൺ, ജോളി പീറ്റർ,എന്നിവർ സംസാരിച്ചു
Jackfruit harvest and respect for the farmer