വാഹന പരിശോധനയ്ക്കിടെ കുടുങ്ങുന്നവരെ കൈയേറ്റം ചെയ്യുന്ന തൃപ്പൂണിത്തുറ ഹിൽ പാലസ് സി ഐയ്ക്കെതിരെ നടപടി വേണം പ്രതിപക്ഷ നേതാവ്

വാഹന പരിശോധനയ്ക്കിടെ കുടുങ്ങുന്നവരെ കൈയേറ്റം ചെയ്യുന്ന തൃപ്പൂണിത്തുറ ഹിൽ പാലസ് സി ഐയ്ക്കെതിരെ നടപടി വേണം പ്രതിപക്ഷ നേതാവ്
Mar 26, 2023 07:29 PM | By Piravom Editor

തൃപ്പൂണിത്തുറ...... വാഹന പരിശോധനയ്ക്കിടെ കുടുങ്ങുന്നവരെ കൈയേറ്റം ചെയ്യുന്ന തൃപ്പൂണിത്തുറ ഹിൽ പാലസ് സി ഐയ്ക്കെതിരെ നടപടി വേണം പ്രതിക്ഷേധം ശക്തം.  സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിലവിൽ ഭരണപക്ഷ ട്രേഡ് യൂണിയൻ വരെ ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. പ്രതികളായി സ്റ്റേഷനിൽ എത്തുന്നവരെ മഫ്തിയിൽ എത്തി മർദ്ദിക്കണത് പതിവാണ്. കഴിഞ്ഞ ദിവസം ഇമ്പോസിക്ഷൻ എഴുതിപ്പിച്ചത് വിമർശിക്കപ്പെട്ടിരുന്നു.

ഇന്നലെ രാത്രി പൊലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച് മുന്നോട്ട് ബൈക്ക് നിര്‍ത്തിയെന്നതിന്റെ പേരില്‍ അവിടെ വച്ചും ജീപ്പില്‍ കയറ്റിയും സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിച്ചു. കേരളത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനം നടക്കുന്ന പൊലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. സി.ഐയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുന്നത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വീണ്ടും ഒരു സമരത്തിന് കൂടി കൊച്ചി സാക്ഷ്യം വഹിക്കും. ഇപ്പോള്‍ എസ്.ഐയെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സി.ഐ നടത്തുന്ന അക്രമം സംബന്ധിച്ച ഫയല്‍ കമ്മീഷണറുടെ കയ്യിലുണ്ട്. എന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഉന്നതരായ ആളുകളുടെ പിന്തുണയോടെ സി.ഐയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോക്കറ്റില്‍ കൈ ഇട്ട് സി.ഐയുടെ മുന്നില്‍ നിന്നു എന്നതിന്റെ പേരില്‍ പതിനെട്ടുകാരന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. ആ യുവാവിന്റെ പിതാവ് സങ്കടം പറഞ്ഞതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് ഞാന്‍ ഈ പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. സി.ഐ നടത്തുന്നത് ക്രൂര മര്‍ദ്ദനമാണ്. അയാള്‍ വാദികളെയും പ്രതികളെയും തല്ലും. വഴിയാത്രക്കാരെ പിടിച്ചുകൊണ്ട് പോയി മര്‍ദ്ദിക്കാനും തല്ലിക്കൊല്ലാനും പൊലീസിന് എന്ത് അധികാരമാണുള്ളത്? ഇതൊന്നും കേരളത്തില്‍ അനുവദിക്കില്ലെന്ന് വീഡി സതീശൻ പറഞ്ഞു. കമ്മിഷണറോ ഐ.ജിയോ വിചാരിച്ചാല്‍ സി.ഐയെ മാറ്റാന്‍ പറ്റില്ല. സി.ഐയെ നിയമിച്ചിരിക്കുന്നത് പാര്‍ട്ടി ജില്ലാ ഏരിയാ കമ്മിറ്റികളാണ്. രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ടാണ് ഇതുപോലെ ഒരാളെ സി.ഐ ആയി ഇരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Action should be taken against Tripunithura Hill Palace CI who abuses those who get stuck during vehicle inspection, says Leader of Opposition

Next TV

Related Stories
#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

Jun 22, 2024 02:21 PM

#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം...

Read More >>
#Hanged | എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

Jun 22, 2024 02:17 PM

#Hanged | എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ്...

Read More >>
#Construction | സമരം വിജയിച്ചു; കലുങ്കുനിർമാണം ഇന്ന്‌ ആരംഭിക്കും

Jun 22, 2024 10:20 AM

#Construction | സമരം വിജയിച്ചു; കലുങ്കുനിർമാണം ഇന്ന്‌ ആരംഭിക്കും

നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് വെള്ളക്കെട്ട് പരിഹരിക്കാന്‍ രണ്ടു പ്രദേശങ്ങളിൽ കലുങ്ക്...

Read More >>
#arrest | ഓൺലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ;നാലു പേർ അറസ്റ്റിൽ

Jun 22, 2024 10:01 AM

#arrest | ഓൺലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ;നാലു പേർ അറസ്റ്റിൽ

ഇതേ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ്...

Read More >>
#pocsocase | മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിനിടിച്ച് അമ്മ; പരിക്കേറ്റ 59-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Jun 22, 2024 09:49 AM

#pocsocase | മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിനിടിച്ച് അമ്മ; പരിക്കേറ്റ 59-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇയാളുടെ മുഖത്ത് അടിച്ചു. അടിയേറ്റ് രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി....

Read More >>
Top Stories


News Roundup