പിറവം : (piravomnews.in) ഈ ഓണം അടിച്ചു പൊളിക്കാം. പിറവത്ത് അത്തച്ചമയ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു.
ഓണോത്സവം 2025 ന്റെ ഭാഗമായി പിറവം നഗരസഭയുടെ അത്തച്ചമയ സാംസ്കാരിക ഘോഷയാത്ര തുടങ്ങി ഓണാഘോഷങ്ങളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നടന്നു. യോഗത്തിന്റെ ഉദ്ഘാടനം വൈ.ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു.

സംഘാടക സമിതി ഭാരവാഹി രക്ഷാധികാരികളായി ഫ്രാൻസിസ് ജോർജ് ( എം. പി കോട്ടയം ),അഡ്വ. അനൂപ് ജേക്കബ് (എം. എൽ. എ പിറവം ) ,ചെയർമാൻ : അഡ്വ ജൂലി സാബു ( ചെയർപേഴ്സൺ, പിറവം നഗരസഭ )വൈ. ചെയർമാൻ: അഡ്വ. ബിമൽ ചന്ദ്രൻ( മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ),ജിൽസ് പെരിയപ്പുറം( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ),ജനറൽ കൺവീനർ : കെ. പി സലിം ( ഡെപ്യൂട്ടി. ചെയർമാൻ പിറവം നഗരസഭ ),ജോയിന്റ് കൺവീനർ :ജൂബി പൗലോസ് ( വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ),തോമസ് മല്ലിപ്പുറം (കൗൺസിലർ),ഡോ. അജേഷ് മനോഹർ (കൗൺസിലർ),ട്രെഷറർ : പി. കെ പ്രസാദ് ( ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ) തുടങ്ങി 251 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Let's smash this Onam; Piravathu Atthachamaya preparations begin
