തിരുവനന്തപുരം: (piravomnews.in) പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ് സീലിംഗ് തകർന്നു വീണത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. സീലിംഗ് ചോരുന്ന കാര്യം നേരെത്തെ വിദ്യാത്ഥികള്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും മാറ്റിയിരുന്നില്ല. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

സീലിങ് ഇളകിവീണ സമയത്ത് 35ഓളം കുട്ടികൾ ക്ലാസിലുണ്ടായിരുന്നു. വിദ്യാർത്ഥികള്‍ക്കായി മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റ പണി നടത്താതിരുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതിന്‍റെതൊട്ടുമുമ്പിലേക്കാണ സീലിങ് തകര്‍ന്നുവീണത്. സീലിങ് തകര്‍ന്നുവീണതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഭാഗ്യകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സീലിങിന്‍റെ കൂടുതൽ ഭാഗങ്ങള്‍ അടര്‍ന്നുവീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Classroom ceiling collapses in law college; students barely escape
