തോപ്പുംപടി : കാറ്റിൽ മരം മറിഞ്ഞ് ബസിന്മുകളിലേക്ക് വീണു. തോപ്പുംപടിക്കടുത്ത് കൊച്ചുപള്ളി റോഡിൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിനടുത്തായിരുന്നു സംഭവം.
കൊച്ചിയിൽ സർവീസ് നടത്തുന്ന സെയ്ന്റ് ജോസഫ് എന്ന സ്വകാര്യ ബസ് ഇവിടെ വളയ്ക്കാനായി ശ്രമിക്കുമ്പോൾ, റോഡരികിൽനിന്ന മരം മറിഞ്ഞ് ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല.

ആളും തിരക്കും ഒഴിഞ്ഞ റോഡായതിനാലാണ് ബസ് ഇവിടെ വളച്ചെടുക്കാൻ ശ്രമിച്ചത്. ബസിന്റെ മുകളിലാണ് മരം വീണത്. മുകൾഭാഗം തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല. മട്ടാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി, മരക്കൊമ്പുകൾ മുറിച്ചുമാറ്റി.
Tree falls on bus in wind; no one injured
