പാലക്കാട്: (piravomnews.in) പാടത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോൻ്റെ മകൻ ഏബൽ ആണ് മരിച്ചത്.
വൈകീട്ട് കളിക്കുന്നതിനിടെ കുട്ടി വീടിന് സമീപത്തെ തരിശുഭൂമിയിലെ ഉപയോഗ ശൂന്യമായി കിടന്ന വെള്ളക്കുഴിയിൽ അകപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാ൪ നടത്തിയ പരിശോധനയിലാണ് കുഴിയിൽ അകപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
Four-and-a-half-year-old boy dies tragically after falling into a puddle in a field
