---
title: "റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു"
english_title: "Loco pilot saw a person lying on the railway track; upon checking, he found a body, MEMU stopped the train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/305227/loco-pilot-saw-a-person-lying-on-the-railway-track-upon-checking-he-found-a-body-memu-stopped-the-train"
published_at: "2025-07-29T11:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688862a28ff06_memu.jpg"
keywords: []
---

# റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

> **Lead Summary:** ആലുവ: റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം - ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിര്‍ത്തി.

## Article Content

ആലുവ: റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം - ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിര്‍ത്തി.

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേ കടന്നുപോയ ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ബോധ്യമായി. മൃതദേഹം മാറ്റാന്‍ സമയമെടുത്തതോടെ മുക്കാല്‍ മണിക്കൂറോളം മെമു വൈകി.

തിങ്കളാഴ്ച െവെകീട്ട് 6.15-ഓടെ ആലുവ കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സ് തോന്നിക്കുന്ന യുവാവാണ്. പാന്റ്സും ഷര്‍ട്ടുമാണ് വേഷം. ഇതര സംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

മെമു 6.19-നാണ് ആലുവ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നത്. അപകടത്തെ തുടര്‍ന്ന് ഏഴ് മണിക്കാണ് എത്തിയത്. ഫോണില്‍ സംസാരിച്ച് പാളം കടന്നപ്പോള്‍ മുന്‍പേ പോയ ട്രെയിന്‍ ഇടിച്ചതാണെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/305227/loco-pilot-saw-a-person-lying-on-the-railway-track-upon-checking-he-found-a-body-memu-stopped-the-train)