പെരുമ്പാവൂർ : (piravomnews.in) ഇരിങ്ങോളിൽ പ്ലൈവുഡ് കമ്പനിയിലേക്ക് അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു.
ജയരാജ് റോഡിൽ ശനിയാഴ്ച രാത്രി ഒരുമണിക്കാണ് സംഭവം. സമീപമുള്ള പ്ലൈവുഡ് ഫാക്‌ടറിയിലേക്ക് തടിയുമായി എത്തിയതാണ് ലോറി. ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി റോഡരികിലെ കാനയിൽ വീണു.സമീപമുണ്ടായിരുന്ന വൈദ്യുതിക്കാൽ ഒടിയുകയും മതിൽ തകരുകയും ചെയ്‌തു. പ്രദേശത്ത് രാത്രി വൈദ്യുതി മുടങ്ങി.

അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിടിച്ച് വൈദ്യുതലൈനുകൾ, സർവീസ് വയറുകൾ, ചാനൽ കേബിളുകൾ എന്നിവ തകരുന്നത് പതിവാണെന്ന് ഇരിങ്ങോൾ സംരക്ഷണ ജനകീയ വേദി അംഗങ്ങൾ പറഞ്ഞു.
ഗ്രാമീണറോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും അധികൃതരുടെ ഒത്താശയോടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇവർ പറഞ്ഞു.
An overloaded timber lorry hit an electricity pole and a private property's wall
