കൊച്ചി: (piravomnews.in) അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തേവര എസ്എച്ച് കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ഗോവിന്ദ് ഷേണായി ആണ് മരിച്ചത്.
എറണാകുളം- എലൂർ റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം എന്ന ബസാണ് ഇടിച്ചത്. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ശനി രാവിലെ 8.45ഓടെ ടൗൺഹാളിന് എതിർവശത്തായാണ് അപകടം.

മൃദംഗ പരിശീലനത്തിനായി പോകുകയായിരുന്നു ഗോവിന്ദ്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗോവിന്ദിനെ പുറകെ എത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ ഗോവിന്ദിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടി രക്ഷപെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നോർത്ത് പൊലീസ് പിടികൂടി.
College student dies after being hit by speeding private bus
