കാണാതായ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി
Jul 26, 2025 04:20 PM | By Amaya M K

ഹരിപ്പാട് : ( piravomnews.in ) ആലപ്പുഴയിൽ കാണാതായ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയില്‍ വീട്ടില്‍ വിമല്‍കുമാറിനെ(38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ടൈല്‍ പണിക്കാരനായ വിമല്‍കുമാര്‍ ഭാര്യ വീടായ മുട്ടം മേടച്ചിറയില്‍ വീട്ടില്‍ നിന്നാണ് വ്യഴാഴ്ച ജോലിക്കായി പോയത്. ഏറെ വൈകിയും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാള്‍ വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പെട്ടതായി സമീപവാസികളില്‍ ചിലര്‍ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹകരണത്തോടെ നടന്ന അന്വേഷണത്തിലാണ് ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയിലെ മൂടാംപാടി പാടശേഖരത്തില്‍ നിന്നും ഇയാളെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സൂര്യ, മകന്‍: ആര്യന്‍.

Missing youth found dead in paddy field

Next TV

Related Stories
ട്രെയിനിൽ നിയമവിദ്യാർഥിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Jul 26, 2025 04:39 PM

ട്രെയിനിൽ നിയമവിദ്യാർഥിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

അതിക്രമം നേരിട്ടയുടൻ പെൺകുട്ടി റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനിൽ നിന്നു പിടികൂടിയ പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ്...

Read More >>
ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

Jul 26, 2025 04:30 PM

ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

ശസ്ത്രക്രിയയിലൂടെ വസ്തുക്കൾ നീക്കം ചെയ്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്നാണ് റബർ ബാൻഡുകൾ നീക്കം ചെയ്തത്....

Read More >>
ദാരുണം ; കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

Jul 25, 2025 02:24 PM

ദാരുണം ; കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

ഫാമിന് സമീപത്തെ വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു

Jul 25, 2025 11:57 AM

വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു

വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ...

Read More >>
​സൗമ്യ കൊലക്കേസ് ; ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ

Jul 25, 2025 10:51 AM

​സൗമ്യ കൊലക്കേസ് ; ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ

ഇവർ സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി...

Read More >>
കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു ; രണ്ടുപേർക്ക് പരിക്ക്

Jul 25, 2025 06:30 AM

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു ; രണ്ടുപേർക്ക് പരിക്ക്

ജയകൃഷ്‌ണൻ്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ...

Read More >>
Top Stories

//Truevisionall