കവളങ്ങാട് : (piravomnews.in) നേര്യമംഗലം–ഇടുക്കി റോഡിൽ നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിനുസമീപം കട്ടവിരിക്കൽ ആരംഭിച്ചു. ഇതിനായി നേര്യമംഗലത്ത് പ്രവേശനകവാടംമുതൽ മണിയൻപാറവരെ റോഡ് അടച്ചു.
വാഹനങ്ങൾ നേര്യമംഗലം–-ചെമ്പൻകുഴി റോഡ് വഴിയാണ് ഇടുക്കി റോഡിൽ പ്രവേശിക്കുന്നത്. രണ്ടുമാസം മുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ വാരിക്കാട് ക്ഷേത്രത്തിനുസമീപം കലുങ്ക് തകർന്നിരുന്നു.

റോഡ് അടച്ച് കലുങ്ക് പുനർനിർമിച്ച് അടുത്തിടെ തുറന്നുനൽകിയെങ്കിലും കലുങ്കിനുമുകളിൽ വെള്ളം കെട്ടിനിന്ന് റോഡിൽ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾ അപകടത്തിലാകാൻ കാരണമായി.
ഈ ഭാഗത്താണ് കട്ട വിരിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. കലുങ്കിന് അടിയിലൂടെ വെള്ളം സുഗമമായി ഒഴുകാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. കലുങ്ക് പുനർനിർമിച്ച ഭാഗം ഉറയ്ക്കാത്തതുമൂലമാണ് കട്ടവിരിക്കൽ വൈകിയതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
Road clearing has begun on Neryamangalam-Idukki road.
