കളമശേരി : (piravomnews.in) പിക്കപ്പ് ജീപ്പിൽനിന്ന് അപ്രതീക്ഷിതമായി ഇരുമ്പുസ്ക്വയർ പൈപ്പ് റോഡിൽ വീണെങ്കിലും ഇരുചക്രവാഹനയാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
എച്ച്എംടി റോഡിൽ തോഷിബ ജങ്ഷനുസമീപം വെള്ളി വൈകിട്ട് അഞ്ചോടെയാണ് സംഭവം. മുന്നിൽ പോകുകയായിരുന്ന ഇരുചക്രവാഹനത്തെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് പിക്കപ്പ് വാനിലെ ജിഐ സ്ക്വയർ പൈപ്പ് കെട്ടഴിഞ്ഞ് മുന്നിലേക്കുവീണത്.

അത്ഭുതകരമായാണ് ഇരുചക്രവാഹന യാത്രികൻ രക്ഷപ്പെട്ടത്.തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പ്രദേശത്തെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് പൈപ്പ് വാഹനത്തിൽ കയറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Iron pipe falls from pickup onto road; biker miraculously survives
