തിരുവനന്തപുരം : (piravomnews.in)കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ആദിവാസി യുവാവിന് ദാരുണാന്ത്യം. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയ വിതുര സ്വദേശി ബിനു (44) ആണ് മരിച്ചത്.
തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ വിതുര ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്.

ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു. ആംബുലൻസ് തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ ബന്ധുക്കൾ പറഞ്ഞു.
Congress protest blocks ambulance; young man dies tragically
