നെടുമ്പാശേരി : (piravomnews.in) കാറ്റിലും മഴയിലും പൂവത്തുശേരിയിൽ അങ്കണവാടിയുടെ മുകളിൽ തെങ്ങ് മറിഞ്ഞുവീണ് മേൽക്കൂര തകർന്നു. പാറക്കടവ് പഞ്ചായത്ത് 13–--ാം വാർഡ് പൂവത്തുശേരി 71–--ാം നമ്പർ അങ്കണവാടിയുടെ മുകളിലാണ് സമീപവാസി യുടെ പറമ്പിലെ കേടായിനിന്ന തെങ്ങ് മറിഞ്ഞുവീണത്. വെള്ളി പുലർച്ചെ ആയതിനാൽ വലിയ അപകടം ഒഴിവായി.
കനത്ത കാറ്റും മഴയുമുള്ള സമയത്തും കേടായിനിന്ന തെങ്ങ് മുറിച്ചുമാറ്റാൻ നടപടി എടുക്കാത്തത് പഞ്ചായത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് സിപിഐ എം പൂവത്തുശേരി ബ്രാഞ്ച് കുറ്റപ്പെടുത്തി.ബന്ധപ്പെട്ട അധികാരികളെ വിവരം ധരിപ്പിക്കുന്നതിലും നടപടി സ്വീകരിക്കേണ്ടതിലും പഞ്ചായത്ത് അധികാരികളിൽനിന്ന് തികഞ്ഞ അനാസ്ഥയാണുണ്ടായത്.

അങ്കണവാടിയുടെ കേടുപാട് എത്രയുംവേഗം പരിഹരിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാറക്കടവ് പഞ്ചായത്ത് അധികാരികളോട് സിപിഐ എം പൂവത്തുശേരി ബ്രാഞ്ച് ആവശ്യപ്പെട്ടു.
Is it a serious lapse on the part of the panchayat? A coconut tree fell on top of the Anganwadi and the roof collapsed.
