പാലാ: (piravomnews.in) തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു. കുടക്കച്ചിറ അമ്പാട്ട്പടവിൽ തങ്കച്ചനാണ് (63) മരിച്ചത്.
ശനി ഉച്ചയോടെ കുടക്കച്ചിറ ആടുകാലാ ഭാഗത്താണ് അപകടം. സംഭവ സ്ഥലത്തുതന്നെ മരിച്ചു. കെറ്റിയുസി എം കുടക്കച്ചിറ യൂണിറ്റിലെ തൊഴിലാളിയാണ്. സംസ്കാരം തിങ്കൾ രാവിലെ 10.30ന് കുടക്കച്ചിറപള്ളി സെമിത്തേരിയിൽ.

Loading worker dies after falling from lorry while loading timber
