---
title: "കെഎസ്ഇബി വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ വീണു   "
english_title: "Electricity pole falls in front of KSEB vehicle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/304681/electricity-pole-falls-in-front-of-kseb-vehicle"
published_at: "2025-07-26T09:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68845de158722_kseb.jpg"
keywords: []
---

# കെഎസ്ഇബി വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ വീണു   

> **Lead Summary:** ആലുവ : തോട്ടുമുഖം ശ്രീനാരായണഗിരിക്കുസമീപം വൈദ്യുതി ലൈനിലെ തകരാറുകൾ പരിഹരിക്കാൻപോയ കെഎസ്ഇബിയുടെ വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ മറിഞ്ഞുവീണു.

## Article Content

ആലുവ : തോട്ടുമുഖം ശ്രീനാരായണഗിരിക്കുസമീപം വൈദ്യുതി ലൈനിലെ തകരാറുകൾ പരിഹരിക്കാൻപോയ കെഎസ്ഇബിയുടെ വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ മറിഞ്ഞുവീണു.

വെള്ളി പകൽ 1.30ന് ശിവഗിരി വിദ്യാനികേതൻ സ്കൂൾ ഭാഗത്തുനിന്ന്‌ ഗിരിക്ക് മുന്നിലേക്ക് വരുമ്പോഴാണ് അപകടം. വൈദ്യുതിക്കമ്പികളെല്ലാം പൊട്ടി. കരാർത്തൊഴിലാളികൾ ഉൾപ്പെടെ നാലുപേരാണ് കെഎസ്ഇബി വാഹനത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/304681/electricity-pole-falls-in-front-of-kseb-vehicle)