വേങ്ങര: (piravomnews.in) ഊരകം പുത്തൻ പീടികയിൽ നിർത്തിയിട്ട ലോറിക്കു പിറകിൽ സ്കൂട്ടർ ഇടിച്ച് യാത്രികനായ യുവാവ് മരിച്ചു.വേങ്ങര കുറ്റാളൂർ കാപ്പിൽ കുണ്ടിൽ ശ്രീകുമാറിന്റെയും (കുട്ടൻ) സന്ധ്യയുടെയും മകൻ ഗൗരി പ്രസാദ് (19) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.പുത്തൻപീടിക കോഴിക്കടക്കുമുമ്പിൽ ചരക്കിറക്കാൻ നിർത്തിയിട്ട വണ്ടിക്കു പിറകിലാണ് സ്കൂട്ടർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാമപുരം ജെംസ് കോളേജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.അഛൻ ശ്രീകുമാർ വേങ്ങര ബ്ലോക്ക് റോഡിൽ ബാറ്റരി വർക്ക്ഷോപ്പ് നടത്തിവരികയാണ്. കോട്ടയം പാല സ്വദേശിയായ ഇദ്ദേഹം 25 വർഷമായി കുറ്റാളൂരിൽ താമസമാണ്. സഹോദരങ്ങൾ: ദുർഗ്ഗ പ്രസാദ്, കൃഷ്ണപ്രിയ.
A young man, a passenger, died after his scooter crashed into the back of a parked lorry.
