ഹരിപ്പാട് : (piravomnews.in) വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്ക്‌കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്.
കരുവാറ്റയിൽ ബുധനാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്പോൾ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിലെ കരാർ ജീവനക്കാരനാണ്. ഭാര്യ : ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനുദാസ്.
Accident while moving electricity post; KSEB contract worker dies
