കൊച്ചി: ( www.truevisionnews.com ) പീഡനക്കേസിൽ റിമാൻഡിലുള്ള കോതമംഗലം നഗരസഭ മുൻ സി.പി.എം കൗൺസിലർ കെ.വി തോമസിനെതിരെ വീണ്ടും പോക്സോ കേസ്.
കാറിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പുതിയ കേസെടുത്തത്. 15 വയസുകാരിയെ രണ്ടുവർഷം തുടർച്ചയായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻഡിൽ തുടരുന്നതിനിടെയാണ് പുതിയ പരാതി ഉയരുന്നത്. നേരത്തെയുള്ള കേസിലെ അതിജീവിതയുടെ ബന്ധുവായ കുട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

കോതമംഗലം പൊലീസാണ് കേസെടുത്തതെങ്കിലും സംഭവം നടന്നത് ഇടുക്കിയിലാണെന്നതിനാൽ കേസ് ഇടുക്കി പൊലീസിന് കൈമാറിയേക്കും. ആദ്യത്തെ കേസിന് പിന്നാലെ തോമസിനെ കൗൺസിലർ സ്ഥാനത്ത് നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സി.പി.എം പുറത്താക്കിയിരുന്നു.അതേസമയം, ആന്റണി ജോൺ എം.എൽ.എ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്.
Sexual assault on child in car; POCSO case filed again against former CPM councilor who is in remand in rape case
