നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് ; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്

നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് ; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്
Jul 16, 2025 01:21 PM | By Amaya M K

തിരുവനന്തപുരം: നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തിപരമായ ആരോപണങ്ങൾ നടൻ തുടരുന്നതായി എലിസബത്ത് പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എലിസബത്ത് പങ്കുവച്ച വീഡിയോയിലാണ് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. താൻ മരിച്ചാൽ മുൻ ഭർത്താവ് ബാലയും കുടുംബവുമായിരിക്കും ഉത്തരവാദികളെന്ന് എലിസബത്ത് വീഡിയോയിൽ പറയുന്നു.‘‘ഈ അവസ്ഥയിൽ വിഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല.നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് എന്നൊക്കെ പറഞ്ഞ് പല ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും അവർ എന്നെ തളർത്തി. എന്നെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്.

ആളുകളുടെ മുന്നിൽ വച്ച് ഭാര്യയാണ് എന്നു പറഞ്ഞതും സ്റ്റേജ് പരിപാടികളും അഭിമുഖങ്ങളുമൊക്കെ നടത്തിയത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ഇനി എന്ത് സംഭവിച്ചാലും, മരിക്കുകയാണെങ്കിലും അതിന് പൂർണ ഉത്തരവാദി അയാളാണ്- എലിസബത്ത് വീഡിയോയിൽ പറയുന്നു.

നിരവധി പരാതികൾ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് നൽകിയിട്ടുണ്ടെന്നും ഡോ. എലിസബത്ത് പറഞ്ഞു. കോടതിയിൽ കേസ് നടക്കുന്നുണ്ട്. കുറെ തവണ പ്രതിയും വക്കീലും കോടതിയിൽ വന്നില്ല. 250 കോടി ഉണ്ട് എന്ന് പറയുന്ന ആളാണ്. ഒടുവിലത്തെ തവണ വക്കീൽ കോടതിയിൽ വന്നപ്പോൾ അയാൾ പണമില്ലാത്ത ആളാണ് എന്നാണ് കൗണ്ടർ പെറ്റീഷൻ കൊടുത്തിരിക്കുന്നത്.

ഞാനിപ്പോൾ ആശുപത്രിയിലാണ്. സംശയമുണ്ടെങ്കിൽ ടെസ്റ്റുകളും സ്റ്റേറ്റ്മെന്റും എല്ലാം പരിശോധിച്ച് നോക്കാം, ഞാൻ മരിക്കുകയാണെങ്കിൽ ഈ ഒരാൾ എന്നെ ചതിച്ചതു കാരണമാണ്, അയാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി, അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും.വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞ് എനിക്ക് എന്താകും എന്നറിയില്ല, ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല. - ഡോ. എലിസബത്ത് വീഡിയോയിൽ പറഞ്ഞു.



Protect your family, you are a money-hungry leech; Elizabeth makes serious allegations against actor Bala

Next TV

Related Stories
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്കേറ്റു

Jul 16, 2025 03:01 PM

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്കേറ്റു

കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ​ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ട ഒരു...

Read More >>
കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

Jul 16, 2025 02:52 PM

കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്, അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിൽ...

Read More >>
ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:28 PM

ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ സ്വർണാഭരണങ്ങളും പണവുമെല്ലാം കൈകലാക്കിയ ശേഷം ദേവി വിഗ്രഹത്തിനടുത്ത് കിടന്ന് ഉറങ്ങി...

Read More >>
നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം

Jul 16, 2025 11:54 AM

നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം

കൊല്ലപ്പെട്ട യെമെന്‍ സ്വദേശി തലാലിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഒരു...

Read More >>
മഴക്കോട്ട് കൊണ്ട് ശരീരം മൂടിയ ആൾ രൂപം , വീട്ടമ്മയ്ക്ക് നേരെ കത്തി വീശി സ്വർണവും പണവും കവർന്നു

Jul 16, 2025 10:18 AM

മഴക്കോട്ട് കൊണ്ട് ശരീരം മൂടിയ ആൾ രൂപം , വീട്ടമ്മയ്ക്ക് നേരെ കത്തി വീശി സ്വർണവും പണവും കവർന്നു

കയ്യിലുണ്ടായിരുന്ന കത്തി ജയന്തിയുടെ നേർക്ക് വീശി. പണവും സ്വർണവും എവിടെയെന്ന് ചോദ്യം. കാണിച്ചു തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി....

Read More >>
Top Stories










Entertainment News





//Truevisionall