കൊച്ചി : (piravomnews.in) തമിഴ്‌നാട്ടിൽ വാഹനം മോഷ്ടിച്ചശേഷം കൊച്ചിയിൽ എടിഎം കവർച്ചയ്‌ക്കായി എത്തിയതെന്ന് കരുതുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ.
ഹരിയാന സിതാർപുർ സ്വദേശി സദ്ദാം (38), ഫിറോസ്‌പുർ സ്വദേശി നജീർ അഹമ്മദ് (33), രാജസ്ഥാൻ മുസെപുർ സ്വദേശി സൈക്കുൾ (32) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് ഗ്യാസ് കട്ടർ ഉൾപ്പെടെ പിടിച്ചെടുത്തു.തമിഴ്‌നാട് പൊലീസ് അറിയിച്ചതനുസരിച്ച്, നെട്ടൂർ ഹൈവേ പള്ളിക്കുസമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്.

തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽനിന്ന് കാർ മോഷ്ടിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. തുടർന്ന് കണ്ടെയ്‌നർ ലോറിയിൽ കേരളത്തിൽ എത്തി. എടിഎം കവർയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസ് ബന്ധപ്പെട്ട് ലോറിയുടെ നമ്പർ അടക്കമുള്ളവിവരങ്ങൾ കൈമാറി.
ചൊവ്വ പുലർച്ചെ മൂന്നോടെ നിർത്തിയിട്ട വാഹനം കണ്ടതോടെ പരിശോധിച്ച് ഇവരെ കസ്‌റ്റഡിയിലെടുത്തു. മൂന്ന് പേർക്കെതിരെയും കേസെടുത്തു. കസ്‌റ്റഡിയിൽ രക്ഷപ്പെടാൻ ശ്രമിച്ചതിനും സൈക്കുളിനെതിരെ കേസുണ്ട്. ഇയാൾ നിരവധി കവർച്ചക്കേസുകളിൽ പ്രതിയാണ്. രാജസ്ഥാൻ രജിസ്ട്രേഷനുള്ളതാണ് കണ്ടെയ്നർ ലോറി.
After stealing a vehicle in Tamil Nadu, they came to Kochi to rob an ATM; 3 North Indians arrested
