മൂവാറ്റുപുഴ : (piravomnews.in) പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്‌റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മുളവൂർ ഗവ. യുപി സ്‌കൂളിൽ വർണക്കൂടാരം തുറന്നു.
മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം എസ് അലിയാർ അധ്യക്ഷനായി. മൂവാറ്റുപുഴ ബിപിഒ ആനി ജോർജ് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി പ്രഭാകരൻ, നെജി ഷാനവാസ്, ബെസ്സി എൽദോ, മാത്യൂസ് വർക്കി, എം എച്ച് സുബൈദ, അസീസ് കുഞ്ചാടൻ എന്നിവർ സംസാരിച്ചു.

പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമാക്കി മൂവാറ്റുപുഴ ബിആർസിയുടെ നേതൃത്വത്തിൽ 10 ലക്ഷം ചെലവഴിച്ച് 13 പ്രവർത്തനയിടങ്ങളായാണ് വർണക്കൂടാരം നിർമിച്ചത്.
Let the children enjoy; Varna Koodaram opened at Mulavoor Govt. UP School
