കൊച്ചി : (piravomnews.in) നഗരത്തിൽ വൻ ലഹരിവേട്ട. 115 ഗ്രാം എംഡിഎംഎയും ഉന്മാദമുണ്ടാക്കുന്ന 41 ഗുളികകളുമായി നാലുപേരെ കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടി.
1.46 ലക്ഷം രൂപയും കണ്ടെടുത്തു. മലപ്പുറം മൂർക്കനാട് വലിയപാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (28), കോഴിക്കോട് ചേളന്നൂർ ഇരുവള്ളൂർ ചിറ്റാടിപ്പുരയിൽ സി പി അബു ഷഹാമിൽ (28), മലപ്പുറം വലിയങ്ങാടി ചങ്ങരമ്പിള്ളി വീട്ടിൽ ഫൽജാഷ് മുഹമ്മദ് അഫ്നാൻ, (26), കോഴിക്കോട് ചേളന്നൂർ മുണ്ടയ്ക്കൽ വീട്ടിൽ എസ് കെ ദിയ (24) എന്നിവരാണ് അറസ്റ്റിലായത്.

എളംകുളത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഫ്ലാറ്റിലായിരുന്നു ലഹരിവിൽപ്പന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് പരിശോധന നടത്തി. പൊലീസിനെ കണ്ട് പ്രതികൾ വാതിൽ അടച്ചു. ബലംപ്രയോഗിച്ച് അകത്ത് കയറിയപ്പോൾ ലഹരി ശുചിമുറിയിലേക്ക് എറിഞ്ഞു.
Massive drug bust in the city; 4 people arrested
