മലപ്പുറം: ( piravomnews.in ) മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് അപകടം.
രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഒന്നാം വർഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാർഥികളായ ബി.ആദിത്യ, പി.ടി.നയന എന്നിവർക്കാണ് പരിക്കേറ്റത്.

മെഡിക്കൽ കോളേജിന്റെ ഓൾഡ് ബ്ലോക്കിലാണ് സംഭവം. നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്. കാറ്റിൽ ഇരുമ്പ് ജനൽ പാളി തകർന്നു വീഴുകയായിരുന്നു. വിദ്യാർഥികളുടെ മുകളിലേക്കാണ് ജനൽ പതിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ ജില്ലാ കളക്‌ടർ റിപ്പോ?" തേടിയിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ കെട്ടിടത്തിൻ്റെ നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ജനറൽ ആശുപത്രി മെഡിക്കൽ കോളേജായത് 2013-ലാണ്. അപ്പോൾ മുതലുള്ള കെട്ടിടമാണിത്.
Accident: Window of medical college building falls due to wind; two nursing students injured
