ചോറ്റാനിക്കര : (piravomnews.in) ചോറ്റാനിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനുസമീപം പിഡബ്ല്യുഡി റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ലോറി ടയർ താഴ്ന്ന‌് സ്കൂൾ മതിലിലേക്കുചേർന്ന് ചരിഞ്ഞത് പരിഭ്രാന്തി പരത്തി.
ഏതാണ്ട് 20 അടിയോളം താഴ്ചയിലാ വിദ്യാർഥികൾ പഠിക്കുന്ന ക്ലാസ് മുറികൾ ഉണ്ടായിരുന്നത്. രാത്രി ലോറി താഴ്ന്നതാണെæ രാവിലെ എട്ടരയ്ക്ക് എത്തിയ വിദ്യാർഥികൾ ഇതൊന്നും അറിയാതെ ക്ലാസിലിരുന്നു. പിന്നീട അപകടസാധ്യത മനസ്സിലാക്കിയത്.
ലോറി ഉയർത്തുന്ന സമയത്ത് അപകടസാധ്യത ഉള്ളതിനാൽ സ്കൂളിൽനിന്ന് വിദ്യാർഥികളെമാറ്റി സ്കൂളിന് ഉച്ചയ്ക്കുശേഷം അവധി നൽകി. സ്കൂൾ കെട്ടിടം ഇരിക്കുന്ന നിരപ്പിൽനിന്ന് 20 അടിയിലധികം ഉയരത്തിലുള്ള ഈ ഭാഗത്തെ മതിൽ അപകടത്തിൽ ആണെന്ന് നേരത്തേതന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിനിടയിൽ റോഡിൻ്റെ വശത്തെ കോൺക്രീറ്റ് ഇടിഞ്ഞ് മണ്ണിലേക്ക് ലോറിയുടെ ടയർ ഇരിക്കുകയും ഇതിലൂടെ ഞായറാഴ്‌ച രാത്രിപെയ്ത മഴയിൽ വെള്ളം ഏതാണ്ട് രണ്ടടിയോളം വ്യാപ്‌തിയിൽ ദ്വാരത്തിലൂടെ ഒഴുകി സ്‌കൂൾ കെട്ടിട ഭാഗത്തേക്ക് എത്തുകയും ചെയ്തു.
മതിലിനോടുചേർന്നുള്ള ഭാഗത്തേക്ക് വിദ്യാർഥികൾ പോകാതിരിക്കാനായി നിലവിൽ ഒരുഭാഗം അടച്ചിരിക്കുകയാണ്. താഴ്ന്ന ലോറി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ക്രെയിനിന്റെയും മറ്റും സഹായത്തോടെ മാറ്റി.
മുളന്തുരുത്തി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് ലോറി ക്രെയിനിന്റെ സഹായത്തോടെ മാറ്റിയത്. മതിലിന്റെ താഴെയുള്ള കരിങ്കൽക്കെട്ടിനടിയിൽ നിന്നും മണ്ണൊലിച്ചു പോയതോടെ മതിലിന്റെ സ്ഥിതി കൂടുതൽ അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്.
Lorry tires fall off in Chottanikkara, hits school wall and overturns; causes panic
