മൂവാറ്റുപുഴ : (piravomnews.in) ഓടിക്കൊണ്ടിരുന്ന കാറിന് തീപി കാർ പൂർണമായും കത്തിനശിച്ചു.ആളപായമില്ല.
മൂവാറ്റുപുഴ പെരുമ്പാവൂർ എംസി റോഡിൽ വാഴപ്പിള്ളിയിൽ കഴിഞ്ഞ രാത്രി 10 മണിയോടെയാണ് കാറിന് തീപിടിച്ചത്.മൂവാറ്റുപുഴയിൽനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റിപ്പടി സ്വദേശി എൽദോസിന്റെ കാറിനാണ് തീപിടിച്ചത്.

പുക ഉയർന്നതോടെ എൽദോസ് വാഹനത്തിൽനിന്ന് പുറത്തിറങ്ങി. ഇദ്ദേഹം മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മൂവാറ്റുപുഴ ഫയർ ഫോഴ്സെത്തി തീ അണച്ചു. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
A car caught fire after it was driven out of the car park in Muvattupuzha after smoke rose.
