പെരുമ്പാവൂർ : (piravomnews.in) വെങ്ങോല പഞ്ചായത്ത് 13–--ാംവാർഡിലെ വില്ലേജ് ഓഫീസ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.
റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന മലിനജലം വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിച്ച് വില്ലേജ് ഓഫീസിന്റെ മുറ്റം ചെളിക്കുളമായി. റോഡിന്റെ 200 മീറ്ററോളം വലിയ കുഴികളാണ് രൂപപ്പെട്ടത്.

അഞ്ചുവർഷത്തിനിടയിൽ റോഡ് നവീകരണത്തിനുവേണ്ടി ഫണ്ട് അനുവദിച്ചിട്ടില്ല. വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ട്വന്റി20 പ്രതിനിധികൾ തിരിഞ്ഞുനോക്കിയിട്ടില്ല.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തും നടപടിയെടുത്തില്ല. ഇരുചക്രവാഹനങ്ങൾ റോഡിൽ മറിയുന്നത് പതിവാണ്. വില്ലേജ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് കാൽനടയായും വാഹനത്തിലും നൂറുകണക്കിന് നാട്ടുകാരാണ് സഞ്ചരിക്കുന്നത്.
Village office road collapsed; people suffer
