കോതമംഗലം: (piravomnews.in) കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി. കോതമംഗലം - കോട്ടപ്പടിക്കു സമീപം കുർബാനപ്പാറയിലാണ് കുട്ടിയാന കിണറ്റിൽ വീണത്. കുർബാനപ്പാറയിലെ പുരയിടത്തിലെ കിണറ്റിലാണ് കുട്ടിയാന കുടുങ്ങിയത്.
ഞായറാഴ്ച രാവിലെ ആറരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് കിണറിടിച്ചാണ് ആനയെ കരക്കുകയറ്റിയത്.കാട്ടാനക്കൂട്ടത്തിൽ നിന്നും കൂട്ടംതെറ്റിയ കുട്ടിയാനയാണ് കിണറ്റിൽ വീണത്.

Baby elephant rescued after falling into well in Kothamangalam
